2011, നവംബർ 22, ചൊവ്വാഴ്ച

മൊയന്തന്മാര്‍

പണവും പ്രശസ്തിയും ചുളിവില്‍ നേടാനുള്ള മലയാളിയുടെ ആക്രാന്തം തിരിച്ചറിഞ്ഞു മുതലെടുക്കു ന്നവര്‍ക്കു മുന്നില്‍ ഒരു മടിയുമില്ലാതെ കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന മലയാളികള്‍ ഉള്ളപ്പോള്‍ ചാനലുകാരും മറ്റുള്ള തട്ടിപ്പ് സംഘങ്ങളും സ്വാഭാവികമായും അതിനു ശ്രമിക്കുന്നു . .
വെറുതെ അല്ല ഭാര്യയില്‍ രതിചേച്ചി തുണി അലക്കാനും കോഴിയെ പിടിക്കാനും കുട്ടിയെ കുളിപ്പിക്കാനും പറയുമ്പോള്‍ ചെയ്തു കൊടുക്കാന്‍ മത്സരിക്കുന്ന മൊയന്തു ഭര്‍ത്താക്കന്മാരും അതൊക്കെ കണ്ടു കോള്‍മയിര്‍ കൊള്ളാനും കെയ്യടിക്കാനും ആവേശം കാണിക്കുന്ന ഭാര്യമാരുമുള്ള നാടാണ് നമ്മുടെ മലയാള നാട് .ഇവിടെ എന്തും നടക്കും.
വാല്‍കഷണം : മനോരമക്ക് അധപ്പധിക്കാന്‍ അവകാശമുണ്ട്‌ എന്ന് കരുതി എല്ലാവരും അധപ്പതിക്കുമെന്നു കരുതരുത് ( സന്തോഷ്‌ പണ്ഡിറ്റ്‌ )

ഹറാം

മദ്യം ഹറാമായ ലീഗാരും കൂടി ഭരിക്കുന്ന സര്‍ക്കാരിനെതിരെ വീഞ്ഞ് കുടിക്കുന്ന അച്ചന്മാരുടെ മദ്യ വിരുദ്ധ സമരം.....
കാലം കേരളത്തിനായി ബാക്കി വെച്ച സമ്മാനം.....

2011, നവംബർ 19, ശനിയാഴ്‌ച

ഫേസ്‌ ബുക്ക്‌ കമന്റ്

മോശം (പ്രകോപന പരമായതും, ബഹുമാന്യമായതിനെ നീചമായി പരിഹസിക്കുന്നതിനെയും) ചിത്രത്തില്‍ (ലിങ്കിലും വീഡിയോയിലും ) നാം കമന്ടുമ്പോള്‍ സംഭവിക്കുന്നത് നാമതിനു പ്രചാരണം കൊടുക്കലാണ്....
കാരണം.... നാമതില്‍ കമന്ടുമ്പോള്‍ ആ പോസ്റ്റ്‌ (ത്രെഡ് എന്നും പറയും) നമ്മുടെ സുഹൃത്തുക്കളുടെ ഹോം പേജിലും ഇതാ ഇന്നോരാള്‍ (സുഹൃത്ത്) ഈ പോസ്റ്റില്‍ കമന്ടിയിട്ടുണ്ട് എന്നും പറഞ്ഞു പ്രത്യക്ഷപ്പെടുന്നു.... ആരും അപ്പോള്‍ നമ്മുടെ കമന്റ് എന്ത് എന്ന് പരത്തുന്നില്ല... പകരം നമ്മെ തെറി പറഞ്ഞു ആ പോസ്റ്റിനേയും തെറി പറഞ്ഞു അടുത്തതിലേക്ക് പോകുന്നു... ചിലരെങ്കിലും നമ്മെ പോലെ പിന്നെയും കമന്റി പ്രചാരണം കൊടുക്കുന്നു....
നല്ലത് ഗൌരവത്തോടെയുള്ള പോസ്റ്റില്‍ മാത്രം കമന്ടുന്നതാണ്....

2011, നവംബർ 18, വെള്ളിയാഴ്‌ച

കള്ളന്‍

വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കരുതെന്നു ശ്രീകുട്ടന്‍ എന്ന എം. ജി. ശ്രീകുമാര്‍

2011, നവംബർ 8, ചൊവ്വാഴ്ച

വികസനം

കൊട്ടാരം പോലുള്ള വീടുണ്ടാക്കിയിട്ടല്ല . . . . . സ്വാശ്രയക്കോളേജിൽ സീറ്റു വാങിയിട്ടല്ല . . . . കാറു വാങിയിട്ടാല്ല . . . ആർഭാടക്കല്യാണം നടത്തിയിട്ടല്ല'. . . ലക്ഷങൾ കോഴ കൊടുത്ത് ജോലി വാങ്ങിയിട്ടല്ല . . . .അവർ ആത്മഹത്യ ചെയ്യേണ്ടി വന്നത് . . . . .മനുഷ്യർക്കെല്ലാം വിശപ്പടക്കാനുള്ള അന്നമുണ്ടാക്കി ജീവിതം കണ്ടെത്താൻ ശ്രമിച്ചതിനാണ ആതമഹത്യ ചെയ്യേണ്ടി വന്നത് . വയനാട് ഇനിയൊരാത്മഹത്യ ഉണ്ടാവാതിരിക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്യുക .അതു കഴിഞ്ഞിട്ടു മതി വികസന വാചകമടികൾ . . . . . . .